ഉപതെരഞ്ഞെടുപ്പിൽ വീഴ്ച; തിരുവനന്തപുരം സിപിഎമ്മിൽ നടപടി
പേരൂർക്കട ഏരിയ കമ്മറ്റി അംഗങ്ങളായ ജയപാൽ, സുനിൽ എന്നിവർക്ക് താക്കീത്
Update: 2023-07-09 16:08 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എമ്മിൽ നടപടി. മുട്ടട ഉപതിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ രണ്ട് പ്രാദേശിക നേതാക്കൾക്ക് താക്കീത് നൽകി. പേരൂർക്കട ഏരിയ കമ്മറ്റി അംഗങ്ങളായ ജയപാൽ, സുനിൽ എന്നിവർക്കാണ് താക്കീത് നൽകിയത്.
കോർപറേഷൻ വാർഡിലെ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. സി.പി.എം സ്ഥാനാർഥിയുടെ ലീഡ് കുറഞ്ഞതാണ് നടപടിക്ക് കാരണം.
കുറച്ച് ദിവസങ്ങൾ മുമ്പ് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പിലെ വീഴ്ചകൾ പരിശോധിക്കുന്നതിനിടെ മുട്ടടയിൽ ഒരു സ്ഥാനാർഥിയുടെ വോട്ട് കഴിഞ്ഞ തവണയെ അപേക്ഷിച്ച് കുറഞ്ഞതായി കണ്ടെത്തി. തുടർന്നാണ് നേതാക്കൾക്ക് താക്കീത് നൽകിയത്.