'സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിനുമായി മുന്നോട്ട് പോയാൽ ഇനിയും കേസെടുക്കും'; എം.വി.ഗോവിന്ദൻ

കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു

Update: 2023-06-11 06:00 GMT
Advertising

തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന പരാതിയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറും പങ്കാളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ വിരുദ്ധ, എസ്‌ എഫ് ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിനു മുൻപും അങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ മാധ്യമങ്ങളുടേതായ സ്റ്റാന്ഡിലെ നിൽക്കാവൂ എന്നും അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്നു കണ്ടെത്തിയാൽ ആരായാലും അവർക്കെതിരെ കേസെടുക്കുമെന്നും ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമത്തിന്റെ പേരും പറഞ്ഞ് ആർക്കും കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Full View

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ പരാതിയിൽ കൂടുതൽ പ്രതികളെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും. കേസിൽ അഞ്ച് പേരെയാണ് പ്രതിചേര്‍ത്തത്.

രണ്ടാം പ്രതിയായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ് ജോയിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു. കോളജിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും സാങ്കേതിക പിഴവാണ് വിവാദത്തിലേക്ക് നയിച്ചതെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്. ആർക്കിയോളജി ഡിപ്പാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാറിനെയാണ് ഒന്നാമതായി പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഉടന്‍ ചോദ്യംചെയ്യും അതിനിടെ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News