പിറവം കള്ളനോട്ട് കേസ്; ഒളിവിൽ പോയ മുഖ്യപ്രതി പിടിയില്‍
കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസുധനനാണ്.
എറണാകുളം പിറവത്തെ കള്ളനോട്ട് കേസിലെ മുഖ്യ പ്രതി മധുസൂദനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ ഇയാളെ അങ്കമാലിയിൽ നിന്നാണ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസുധനനാണ്.
പിറവം ഇലഞ്ഞിയിൽ തീവ്രവാദ വിരുദ്ധ സ്ക്വാർഡും പോലീസും നടത്തിയ പരിശോധനയിലാണ് വൻ കള്ളനോട്ട് മാഫിയ സംഘം പിടിയിലായത്. 7,57,000 രൂപയുടെ വ്യാജ നോട്ടുകള്‍ അന്വേഷന സംഘം പിടികൂടിയിരുന്നു. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ത്രീവ്രവാദ വിരുദ്ധ സ്ക്വാർഡും പോലീസും ഇലഞ്ഞിയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി പയസ്, തൃശൂർ സ്വദേശി ജിബി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നോട്ട് എണ്ണുന്ന മെഷീൻ, പ്രിൻ്റർ, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പർ അടക്കം പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ അന്തർസംസ്ഥാന ബന്ധവും കൂടുതൽ പ്രതികൾ കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ് .