വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്; വയനാട്ടില്‍ ഇന്റര്‍നെറ്റ് കഫെ ഉടമ അറസ്റ്റില്‍

വയനാട് എസ്.പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

Update: 2021-07-02 15:30 GMT
Advertising

വയനാട്ടില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ഇന്റര്‍നെറ്റ് കഫെ ഉടമ അറസ്റ്റില്‍. മാനന്തവാടി ഡോട്‌കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്.

വയനാട് എസ്.പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

ഒരു സര്‍ട്ടിഫിക്കറ്റിന് 200 രൂപ എന്ന തോതിലാണ് പണമിടാക്കിയത്. ഇരുനൂറില്‍ അധികം പേര്‍ക്ക് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായാണ് വിവരം. സര്‍ട്ടിഫിക്കറ്റില്‍ ബാര്‍കോഡ് അടക്കം നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News