ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ്: പൂക്കോയ തങ്ങളുടേതടക്കം സ്വത്തുക്കൾ കണ്ടുകെട്ടി

ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോർട്ടിൻ മേലാണ് നടപടി

Update: 2023-08-23 09:29 GMT
Editor : banuisahak | By : Web Desk
Advertising

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ കമ്പനിയുടെ സ്വത്തുക്കൾ സർക്കാർ സർക്കാർ കണ്ടുകെട്ടി. ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സിൽ കമ്പനിയുടെ എം.ഡി. പൂക്കോയ തങ്ങൾ, ചെയർമാൻ എം സി കമറുദ്ദിൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടുകെട്ടിയത്.

ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോർട്ടിൻ മേലാണ് നടപടി. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.  

പൂക്കോയ തങ്ങളുടെയും കമറുദ്ദീന്റെയും പേരിൽ പയ്യന്നൂരിലും കാസർകോട് ജില്ലയിലുമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. കാസർകോട് ടൗണിൽ വാങ്ങിയ ഭൂമിയും കെട്ടിടവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 

മുൻ എം.എൽ.എ എം.സി ഖമറുദ്ദീൻ അടക്കം 30 ഡയറക്ടർമാരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ജില്ലാ ലീഡ്‌സ് ബാങ്ക് മാനേജർക്ക് കത്ത് കൊടുത്തിരുന്നു. കേസിലെ പിഴത്തുക ഈടാക്കുന്നതിനാണ് സ്വത്ത് കണ്ടുകെട്ടിയത്.

ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഖമർ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, പയ്യന്നൂരിലെ ഫാഷൻ ഓർണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തലശ്ശേരിയിലെ നുജൂം ഗോൾഡ് പ്രൈവറ്റ് ലിമറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഡയറക്ടർമാരായ എം.സി ഖമറുദ്ദീൻ, ചന്തേരിയിലെ ടി.കെ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, സൈനുൽ ആബിദീൻ എന്നിവരുൾപ്പെടുന്ന 30 ഡയറക്ടർമാരുടെയും വ്യക്തിപരവും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടർ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയത്. തുടർനടപടികൾ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News