‘സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ’ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു സിദ്ധാർഥിന്റെ അച്ഛൻ

‘സിൻജോ എന്ന സീനിയർ വിദ്യാർഥിയാണ് അവനെ ക്രൂരമായി പീഡിപ്പിച്ചത്’

Update: 2024-03-01 10:05 GMT
Advertising

തിരുവനന്തപുരം: സിദ്ധാർഥിന്റെത് കൊലപാതകമാണെന്ന് ആവർത്തിച്ച് അച്ഛൻ. സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛൻ ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു.സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ട്.

സിദ്ധാർഥ് കോളജി​ലെ എല്ലാകാര്യങ്ങളിലും ഇടപെടുന്നത്  ചില സഹപാഠികൾക്കും സീനിയർ വിദ്യാർഥികൾക്കും ഇഷ്ടമായിരുന്നില്ല.സിൻജോ എന്ന സീനിയർ വിദ്യാർഥിയാണ് ക്രൂരമായി പീഡിപ്പിച്ചത്. എല്ലാ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ഭരിക്കുന്നവരുടെ വീടിന് മുന്നിൽ നിരാഹാരം ഇരിക്കുമെന്നും പിതാവ്. പോസ്റ്റ്മോർട്ടം ചെയ്തവരിലുണ്ടായിരുന്ന ഡോക്ടർമാർ പറഞ്ഞത്. ഇത്രയുമധികം പരിക്കുള്ള ഒരാൾക്ക് ജീവ​നൊടുക്കാനുള്ള ആരോഗ്യം കിട്ടില്ല.

സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐയിൽ ചേരാത്തത് മാത്രമല്ല, ഫസ്റ്റ് ഇയർ അവസാന വർഷമായപ്പോൾ തന്നെ അവൻ​ കോളജിൽ സ്റ്റാറായി മാറിയിരുന്നു. അത് അവിടെയുള്ള പലർക്കും ഇഷ്ടമായിരുന്നില്ല. സിദ്ധാർഥിന് ആത്മഹത്യ ​ചെയ്യാനാകില്ലെന്ന് അമ്മ ഷീബ പറഞ്ഞു. മരണത്തിൽ ഉന്നതർക്കും പങ്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അമ്മ പറഞ്ഞു.


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News