ഫെബ്രുവരിയിലെ റേഷൻ വിതരണം നളെ വരെ നീട്ടി
ഇ-പോസ് മെഷീനിലെ തകരാറുകാരണം റേഷൻ വിതരണം മന്ദഗതിയിലാണ്
Update: 2024-02-29 08:04 GMT
തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു.
ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല. ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും റേഷൻ വിതരണം മന്ദഗതിയിലാണ്.