'കുറച്ചാളുകൾ മാറിനിന്ന് കൊടി വീശുന്നത് പ്രതിഷേധമല്ല, കോപ്രായമാണ്'; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം

Update: 2023-12-04 15:21 GMT
Advertising

നവകേരള സദസ്സിനെതിരെ പ്രതിപക്ഷം നടത്തുന്നത് സമരമല്ല, വെറും കോപ്രായമാണെന്ന് മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ എല്ലാ പരിപാടികളിലും എല്ലാ അഭിപ്രായക്കാരും വരുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരുന്നുണ്ടെന്ന് പറയാനാവില്ല. പ്രതിഷേധിക്കുന്നവരും ബഹിഷ്‌ക്കരിക്കുന്നവരും എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ ബഹിഷ്‌കരിക്കുന്നതെന്നോ വ്യക്തമാക്കുന്നില്ല. അതുകൊണ്ട് തന്നെ തെറ്റായ ഒരു ചിത്രം നാട്ടിലവതരിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇൻഡ്യ മുന്നണിയുടെ തോൽവിയല്ലെന്നും ഒറ്റക്ക് എല്ലാം നേടിക്കളയാമെന്ന കോൺഗ്രസ് മോഹത്തിനേറ്റ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരുടെയും കൂട്ടായ്മ വേണമെന്ന ഞങ്ങൾ ആദ്യമേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അതിന്റെ പ്രകടിത രൂപമാണ്് ഇൻഡ്യ എന്ന നിലക്ക് രൂപംകൊണ്ട്ത് എന്നാൽ അതിന് ശേഷം കോൺഗ്രസ് സ്വീകരിച്ച സമീപനം എന്താണെന്നതാണ് തെരഞ്ഞെടുപ്പിൽ വ്യക്തമായത്.

ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ എല്ലാ മതിനിരപേക്ഷ കക്ഷികളെയും ബി.ജെ.പി വിരുദ്ധമായി ചിന്തിക്കുന്നവരെയും ഒന്നിച്ച അണിനിരത്തുകയെന്നതാണ് സാധാരണരീതിയിൽ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലുള്ള കക്ഷികളെ കൂടെ നിർത്താതെ തങ്ങൾക്ക് തന്നെ എല്ലാ സീറ്റും പോരട്ടെ എന്ന് ചിന്തയാണ് കോൺഗ്രസിനെ ഭരിച്ചത്. ഇതിന്റെ ഭാഗമായി ബി.ജെ.പി വിരുദ്ധ വോട്ടുകളൊന്നും കേന്ദ്രീകരിക്കപ്പെട്ടില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ശിഥിലമായി പോകുന്ന അവസ്ഥയുണ്ടായി. ബി.ജെ.പി എങ്ങനെ എതിർക്കണോ അങ്ങനെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് പറയുന്നതിൽ കാര്യമില്ല. കേരളത്തിന്റെ ആഭ്യന്തര വരുമാനവും നികുതി വരുമാനവും തനതു വരുമാനവും പ്രതിശീർഷ വരുമാനവും വർധിച്ചിട്ടുണ്ട്. പ്രതിശീർഷ വരുമാനം വർധിച്ച അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കേരളത്തിന്റെ സാമ്പത്തിക നില ഈ രീതയിൽ ഭദ്രമാണ് എന്നാൽ കേന്ദ്ര അനുവദിക്കേണ്ട തുക അനുവദിക്കാത്തതിനാലാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News