നിയന്ത്രണങ്ങൾ പാലിച്ച് ചലച്ചിത്ര ചിത്രീകരണം അനുവദിക്കണമെന്ന് സിനിമാ സംഘടനകൾ

Update: 2021-06-27 01:45 GMT
Advertising

സിനിമാ വ്യവസായത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ സർക്കാറിന് മേൽ സമ്മര്‍ദ്ദം ശക്തമാക്കി സിനിമാ സംഘടനകള്‍. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഷൂട്ടിങിന് അനുമതി തേടുന്നതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍ ഇന്ന് നടക്കും.

കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, സീരിയലുകള്‍ക്ക് നല്‍കിയതുപോലെ സിനിമാ ഷൂട്ടിങിനെങ്കിലും അനുമതി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ക്കുള്ളത്. ഒന്നരവര്‍ഷത്തോളമായി കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമ്മ സംഘടനയുടെ വാക്സിനേഷന്‍ ക്യാംപ് ഇന്ന് നടക്കും.. സിനിമാ നടീ നടന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഡ്രൈവര്‍മാര്‍, മേക്കപ്പമാന്‍മാര്‍ എന്നിവര്‍ക്കാണ് അമ്മയുടെ നേതൃത്വത്തില്‍ വാക്സിന്‍ നല്‍കുന്നത്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന് സമീപമുള്ള മൂന്ന് റെസിഡന്‍സ് അസോസിയേഷനുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കും.. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന് അര്‍ഹത.. 250 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമം

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News