അടുത്ത പൊലീസ് മേധാവി; മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറായി
സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Update: 2021-06-24 15:57 GMT
സംസ്ഥാനത്തെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. മൂന്നുപേരാണ് പട്ടികയിലുള്ളത്. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്.