തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ ധനമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്ക്
ചുരണ്ടയിലെ സൂര്യകാന്തി പാടം കണ്ടു മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു
Update: 2022-08-19 02:49 GMT
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്. നാലു പേർക്കാണ് പരിക്കേറ്റത്.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി. ആർ മിനിയുടെ ഭർത്താവ് സുരേഷിനും പരിക്കേറ്റു. വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടം. ചുരണ്ടയിലെ സൂര്യകാന്തി പാടം കണ്ടു മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ആർക്കും ഗുരുതര പരുക്കുകളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരെ തെങ്കാശായിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.