കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Update: 2021-12-24 09:36 GMT
കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം. സര്‍വ്വകലാശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. Updating...