കോട്ടയം മെഡിക്കല്‍ കോളേജില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
ശുചീകരണത്തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി
Update: 2021-12-18 10:37 GMT
കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത് . ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്സും പോലീസും തീയണക്കാനുള്ള ശ്രമത്തിലാണ്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.