തവനൂരിലെ തോൽവിയെക്കുറിച്ച് ഫിറോസ് കുന്നംപറമ്പിൽ...

'എന്റെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ്'

Update: 2021-05-02 13:14 GMT
Advertising

തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ചേർത്ത് പിടിക്കലിനും നന്ദിയറിയിച്ച് ഫിറോസ് കുന്നംപറമ്പിൽ. സംസ്ഥാനത്ത് എൽ.ഡി.എഫ് തംരം​ഗം ആഞ്ഞ് വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തുച്ഛമായ ലീഡിനാണ് പിടിച്ച് കെട്ടിയതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും. 

Full View

കേരളം ഉറ്റുനോക്കിയ തവനൂരിലെ നിയമസഭാ പോരിൽ മുൻ മന്ത്രി കെ.ടി ജലീലാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജലീൽ കീഴടക്കിയത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മണ്ഡലത്തിൽ ഫിറോസിനായിരുന്നു മേധാവിത്വം. 2011ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ചിട്ടുണ്ട്. 2011-ൽ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ൽ അത് 17064 ആയി ഉയർന്നു. എൻ.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രചാരണത്തിൽ കനത്ത വെല്ലുവിളിയാണ് ജലീൽ നേരിട്ടത്. നിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News