ചെല്ലാനം ഹാര്‍ബര്‍ നിര്‍മാണം തീരാതെ ഭീമമായ ടോള്‍ പിരിക്കുന്നു; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

മത്സ്യത്തൊഴിലാളികള്‍ക്കും വള്ളങ്ങള്‍ക്കും ഹാര്‍ബറില്‍ പ്രവേശിക്കാന്‍ ടോള്‍ പിരിക്കാനാണ് അധികൃതരുടെ നീക്കം

Update: 2024-03-11 05:47 GMT
Advertising

കൊച്ചി: ചെല്ലാനത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത ഹാര്‍ബറില്‍ ടോള്‍നിരക്ക് ഉയര്‍ത്തിയതിന് എതിരെ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികള്‍ക്കും വള്ളങ്ങള്‍ക്കും ഹാര്‍ബറില്‍ പ്രവേശിക്കാന്‍  ടോള്‍ പിരിക്കാനാണ് അധികൃതരുടെ നീക്കം. വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു മുമ്പ് ടോള്‍ പിരിവ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

പരമ്പരാഗത ഫിഷറീസ് ഹാര്‍ബര്‍ ആയിരുന്നു ഇത്. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെല്ലാനം ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. വി.എസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാര്‍ബറിന് ചുറ്റുമതിലുകള്‍ കെട്ടുകയും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തത്.

ടോള്‍ ഒഴിവാക്കാനും മതിലുകള്‍ കെട്ടിയത് കാരണം അര കിലോമീറ്റര്‍ സഞ്ചരിച്ചാണ് പ്രധാന പ്രവേശന കവാടത്തിലേക്ക് എത്തുന്നത് . ഇതില്‍ പരിഹാരം കാണുക എന്ന് ലക്ഷ്യത്തോടെയുമാണ് പ്രതിഷേധം.

അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ ഹാര്‍ബറില്‍ നടക്കുന്നുണ്ടെന്ന് സമരസമിതി ആരോപിച്ചു. വരും ദിവസങ്ങളില്‍ കുടുംബമായി പ്രതിഷേധത്തിനിറങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News