വിമാനത്തിലെ പ്രതിഷേധം; പൊളിഞ്ഞത് സി.പി.എം പൊലീസ് ഗൂഢാലോചനയെന്ന് വി.ഡി സതീശന്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുള്ളിലുണ്ടായ പ്രതിഷേധം വ്യക്തിവൈരാഗ്യം മൂലമല്ലെന്ന് ഹൈക്കോടതി
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം ലഭിച്ചതോടെ പൊളിഞ്ഞത് സി.പി.എം, പൊലീസ് ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുള്ളിലുണ്ടായ പ്രതിഷേധം വ്യക്തിവൈരാഗ്യം മൂലമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍റ് ചെയ്ത ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിലായ ഫര്‍സീന്‍ മജിദിനും നവീന്‍ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഉത്തരവിലാണ് കോടതി നിരീക്ഷണം.
മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുകൊണ്ട് പ്രതികൾ പാഞ്ഞടുത്തുവെന്നും ഇത് സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍റ് ചെയ്ത ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
എയർ പോർട്ട് മാനേജർ നല്‍കിയ റിപ്പോർട്ടിലെ വൈരുധ്യവും കോടതി ചുണ്ടിക്കാട്ടി. പിന്നാലെ അറസ്റ്റിലായ ഫര്‍സീന്‍ മജിദിനും നവീന്‍ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. അരലക്ഷം രൂപയുടെ ബോണ്ട് നൽകണം.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടാല്‍ അല്ലാതെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികൾ കോടതി മുന്നോട്ട് വെച്ചു. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ബാക്കി കാര്യങ്ങൾ നാളെ പ്രതികരിക്കാമെന്നും ഒന്നാംപ്രതി ഫർസീൻ മജീദ് പറഞ്ഞു. പിന്നാലെ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്ത് വന്നു.