കൊല്ലത്ത് ഭക്ഷ്യവിഷബാധ; 19 പേർ ആശുപത്രിയിൽ
9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്
Update: 2023-01-27 08:12 GMT
കൊല്ലം: ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും 11 ആളുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്.
കടയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുകയാണ്. 9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. 3 വർഷമായി ഹോട്ടലിന് ഹെൽത്ത് കാർഡ് ഇല്ല.