വർക്കലയിൽ ഭക്ഷ്യവിഷബാധ; 22 പേർ ചികിത്സ തേടി

ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു

Update: 2024-10-13 11:43 GMT
Advertising

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ന്യൂ സ്പൈസ്, എലിഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ ദേ​​ഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടിയത്. ആരുടേയും ആരോ​ഗ്യനില ​ഗുരുതരമല്ല, എന്നാൽ എല്ലാവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു. രണ്ട് ഹോട്ടലുകളുടെയും മാനേജ്മെൻ്റ് ഒന്നാണ്. ഒരിടത്ത് പാചകം ചെയ്ത ഭക്ഷണമാണ് രണ്ടാമത്തെ ഹോട്ടലിലും വിതരണം ചെയ്തിരുന്നത്.

കഴിഞ്ഞ മാർച്ചിലും ന്യൂ സ്പൈസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 100 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ആ സമയം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. പിന്നീട് മാസങ്ങൾക്കു മുൻപ് ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News