ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കും - മന്ത്രി ജി. ആർ. അനിൽ

ഹോട്ടലുകളിലെ അനിയന്ത്രിതമായ വില വർധന സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്

Update: 2021-12-30 16:25 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഹോട്ടലുകളിലെ അനിയന്ത്രിതമായ വില വർധന സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഭക്ഷണ വിലയുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം പാടെ അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് പൊതു ജനങ്ങളിൽ നിന്നും പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

ഭക്ഷണ വില അനിയന്ത്രിതമായി വർധിപ്പിക്കുന്ന ഹോട്ടൽ ഉടമകൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ അതത് ജില്ലാ കലക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി ജി. ആർ അനിൽ നിർദേശം നൽകി. സംസ്ഥാനത്തെ വിവിധ റെസ്‌റ്റോറിന്റുകളിലും ഹോട്ടലുകളിലും വില വിവര പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News