ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിങ് തൊഴിലാളി മരിച്ചു
പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ആഹാരം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു
Update: 2022-07-25 06:35 GMT
പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിങ് തൊഴിലാളി മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളിയിൽ താമസിക്കുന്നറെജി സെബാസ്റ്റ്യനാണ് ( 48 ) മരിച്ചത്. പാല സ്വദേശിയായ റെജി സെബാസ്റ്റ്യൻ മുണ്ടിയപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഇന്ന് രാവിലെ 8 മണിയോടെ പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നിലെ റെജി കുഴഞ്ഞ് വീണു. ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.