നിലമ്പൂർ-മേപ്പാടി പാതക്ക് തടസം വനം വകുപ്പ് നിലപാട്; റോഡ് നിർമ്മാണം അനുവദിക്കരുതെന്ന് ഡി.എഫ്.ഒയുടെ കത്ത്

വനഭൂമിയിലൂടെ റോഡ് നിർമ്മാണത്തിന് അനുമതി നൽകരുതെന്നാണ് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയത്

Update: 2023-10-25 01:31 GMT
Editor : rishad | By : Web Desk
Advertising

മലപ്പുറം: താമരശ്ശേരി ചുരത്തിന്റെ ബദലായ നിലമ്പൂർ - മേപ്പാടി പാത നിർമ്മാണത്തിനുള്ള ഏക തടസം വനം വകുപ്പ് നിലപാട്. വനഭൂമിയിലൂടെ റോഡ് നിർമ്മാണത്തിന് അനുമതി നൽകരുതെന്നാണ് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയത്. ഈ റോഡ് നിർമ്മാണത്തെക്കുറിച്ച് അറിയില്ലെന്നാണ് വനം മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

വയനാട്ടിലേക്കുള്ള റോഡ് നിർമ്മാണങ്ങൾക്ക് വനം വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്നും നിലമ്പൂർ - മേപ്പാടി റോഡ് സർക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയാണോ എന്നറിയില്ലെന്നുമാണ് മീഡിയവൺ ചർച്ചയിൽ വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്.

57 കിലോമീറ്ററിൽ 22 കിലോമീറ്റർ നിർമ്മാണം കഴിഞ്ഞതാണ്. 7 കിലോമീറ്ററാണ് വനപാത വരുന്നത്. വനപാതയിലൂടെ ഹൈവേ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപെട്ട് 2019ൽ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, ഫോറസ്റ്റ് കൺസർവേറ്ററിന് കത്ത് അയച്ചിരുന്നു. 

മന്ത്രിയുടെ പുതിയ പ്രസ്താവനയിലൂടെ വനം വകുപ്പ് അനുകൂല തീരുമാനം കൈകൊണ്ട് മലയോര ഹൈവേക്കായി ഭൂമി വിട്ടു നൽകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ . നിലമ്പൂരിൽ നിന്നും വളരെ എളുപ്പത്തിൽ വയനാട്ടിലേക്ക് എത്താവുന്ന പാത വന്നാൽ താമരശ്ശേരി നാടുകാണി ചുരം റോഡുകളുടെ ബദലായി ഇത് മാറും. മൈസൂർ ഉള്‍പ്പെടെ ഉളള സ്ഥലങ്ങളിലേക്കുള്ള യാത്രകാർക്കും ഈ പാത യാത്രക്കായി ഉപയോഗിക്കാം.


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News