വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ സി.ഐ മരിച്ച നിലയില്‍

കേസിൽ ഹൈക്കോടതി ഇന്നലെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു

Update: 2024-04-17 04:29 GMT
Advertising

കൊച്ചി: എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ മുൻ സി.ഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയൻകീഴ് മുൻ സി.ഐ എ .വി സൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് എ .വി സൈജു . കേസിൽ ഹൈക്കോടതി ഇന്നലെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.വ്യാജ രേഖ ഉണ്ടാക്കിയാണ് സൈജു ജാമ്യം നേടിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News