ഐഎന്‍എല്‍ മുന്‍ ദേശീയ സെക്രട്ടറി എഎ വഹാബ് നിര്യാതനായി

കോഴിക്കോട് എംഎസ്എസ് ജുമാ മസ്ജിദ് ഖത്തീബും കോഴിക്കോട് ഇസ്‍ലാമിക് യൂത്ത് സെന്‍റര്‍ സെക്രട്ടറിയുമായിരുന്നു എഎ വഹാബ്

Update: 2021-08-21 02:13 GMT
Editor : Shaheer | By : Web Desk
Advertising

ഐഎന്‍എല്‍ മുന്‍ ദേശീയ സെക്രട്ടറിയും കോഴിക്കോട് ഇസ്‍ലാമിക് യൂത്ത് സെന്‍റര്‍ സെക്രട്ടറിയുമായ എഎ വഹാബ് അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.

നാഷനല്‍ യൂത്ത് ലീഗിന്‍റെ പ്രഥമ പ്രസിഡന്‍റാണ്. കോഴിക്കോട് എംഎസ്എസ് ജുമാ മസ്ജിദില്‍ ദീര്‍ഘകാലം ഖത്തീബായിരുന്നു. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.

ഭാര്യ: ആർ. ബീഗം. മക്കൾ: ഹുദ ജുമാന (കോഴിക്കോട്​ ജെഡിടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിൻ മഹ്സൂൽ. മരുമക്കൾ: അബ്ദുൽ ജബ്ബാർ (ജെഡിടി), എംഎസ് സാജിദ് (കാംപസ്​ ഫ്രണ്ട് ദേശീയ പ്രസിഡന്‍റ്), പി. അബൂബക്കർ. സഹോദരങ്ങൾ: എഎ ജവാദ്​, എഎ ജലീൽ, എഎ ജമീൽ, ഡോ. എഎ ഹലീം (എക്​സി. എഡിറ്റർ, ഇസ്​ലാമിക വിജ്ഞാനകോശം),  എ. സുഹൈല.

ഖബറടക്കം ഇന്ന് വൈകുന്നേരം അരീക്കോട് ഉഗ്രപുരം മസ്​ജിദുൽ മനാറില്‍ നടക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News