പനി ബാധിച്ച് ഇന്ന് നാല് മരണം; ചികിത്സ തേടിയത് 13,248 പേർ
മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പനി മരണം. ഡെങ്കി ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചു. ഒരാളുടെ മരണം ഡെങ്കി മൂലമെന്ന് സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ചു. ഒരാളുടെ മരണ കാരണം എലിപ്പനി മൂലെമന്ന് സ്ഥിരീകരിച്ചു.
അതേസമയം ഇന്ന് 13248 പേർ പനി ബാധിച്ച് ചികിത്സ തേടി. 257 പേർ ഡെങ്കി ലക്ഷണങ്ങളോടെയും ചികിത്സ തേടിയപ്പോള്‍ 77 പേര്‍ക്ക് ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് രോഗികൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ ആഴ്ചയും അടുത്ത ആഴ്ചയും നിര്‍ണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.