കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം

കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു

Update: 2021-11-12 00:57 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മക്കളായ ആദിത്യരാജിന്റെയും അമൃതയുടെയും മരണ കാരണം.

കൊട്ടാരക്കര നീലേശ്വരത്ത് നടന്ന കൂട്ടക്കൊലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിലും അന്വേഷണം അന്തിമ ഘട്ടത്തിൽ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് കുടുംബാന്തരീക്ഷം അസ്വസ്ഥമാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വായ്പ എടുത്തിരുന്നതിന്റെ രേഖകൾ പോലീസ് കണ്ടെത്തി. ആറു ലക്ഷത്തോളം രൂപയാണ് കട ബാധ്യത. രാജേന്ദ്രന്റെയും ഭാര്യ അനിതയുടെയും

ശരീരത്തിൽ പിടിവലിക്കിടെ ഉണ്ടായത് എന്ന് കരുതുന്ന മുറിപ്പാടുകൾ ഉണ്ട്. പിടിവലി നടന്നുവെന്ന് കണ്ടെത്തുമ്പോഴും പുറത്ത് ബഹളം കേട്ടിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. മക്കളുടെ ശരീരത്തിൽ ഓരോ വെട്ടുകൾ മാത്രമേ ഏറ്റിട്ടുള്ളു. ഉറക്കത്തിൽ ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.അർധരാത്രിക്ക് ശേഷമായിരുന്നു കൊലപാതകങ്ങൾ. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി കഴുകി വച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News