ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ
പൊലീസ് സംഘം പ്രതികളെ ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
Update: 2024-02-21 16:33 GMT
കൽപ്പറ്റ: വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ. ഗുജറാത്ത് അമറേലി സ്വദേശികളാണ് പിടിയിലായത്. പൊലീസ് സംഘം ഇവരെ ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വയനാട് അരിമുളയിൽ ചിറകോണത്ത് അജയരാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
അജയരാജന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലമെന്ന പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. അജയരാജന്റെ ഫോൺ പരിശോധിച്ചതോടെ ലോൺ ആപ്പ് ഭീഷണി വെളിപ്പെട്ടിരുന്നു. വയനാട് ജില്ലാ സൈബർ ടീമും സുൽത്താൻ ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് ഗുജറാത്തിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.