വേളാങ്കണ്ണി തീർഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തൃശൂർ ഒല്ലൂരിൽ നിന്നുള്ള തീർഥാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്

Update: 2023-04-02 07:35 GMT
Editor : Lissy P | By : Web Desk
Advertising

 തൃശൂർ: തൃശൂർ ഒല്ലൂരിൽ നിന്നുള്ള വേളാങ്കണ്ണി തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. തമിഴ്‌നാട് തഞ്ചാവൂരിനടുത്ത് ഒറത്തനാട്ടിന് സമീപമാണ് അപകടമുണ്ടായത്. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ ലില്ലി, റിയാൻ എന്നിവരാണ് മരിച്ചത്.19 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക്  പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തഞ്ചാവൂർ ഒറത്തനാടിന് സമീപത്തുള്ള ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ബസിൽ 51 പേരാണ് ബസിലുണ്ടായത്. വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നുള്ള മോർണിങ് സ്റ്റാർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ്‍മോർട്ടം നടപടികൾ വേഗത്തിലാക്കാൻ തഞ്ചാവൂർ കലക്ടറുമായി സംസാരിച്ചെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.തഞ്ചാവൂർ കലക്ടർ ഉൾപ്പെടെയുള്ള സംഘം അപകടസ്ഥലവും ആശുപത്രിയും സന്ദർശിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News