ചില ക്രൈസ്തവ പുരോഹിതർ ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടെന്ന് ഫാ. പോള്‍ തേലക്കാട്ട്
ഹിന്ദു സമുദായത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടാതിരിക്കുമ്പോള്‍ സുറിയാനി ക്രിസ്ത്യാനികളെ കൂടെച്ചേര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്
Update: 2021-09-24 07:22 GMT
കേരളത്തില്‍ അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് ചില ക്രൈസ്തവ പുരോഹിതര്‍ വഴിപ്പെടുകയാണെന്ന് സിറോ മലബാര്‍ സഭാ മുന്‍ വക്താവും ക്രൈസ്തവ പണ്ഡിതനുമായ ഫാദര്‍ പോള്‍ തേലക്കാട്ട്. ഹിന്ദു സമുദായത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടാതിരിക്കുമ്പോള്‍ സുറിയാനി ക്രിസ്ത്യാനികളെ കൂടെച്ചേര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇത് വേദനാജനകമായ സാഹചര്യമാണെന്നും മീഡിയവണ്‍ എഡിറ്റോ റിയലില്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. എഡിറ്റോ റിയല്‍ ഇന്നു രാത്രി 8.30ന് സംപ്രേഷണം ചെയ്യും.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം കത്തോലിക്കാ സഭയിലെ ധാര്‍മിക നേതൃത്വത്തിന്‍റെ അപചയമാണെന്നും തേലക്കാട്ട് പറഞ്ഞു. സൗഹാര്‍ദ അന്തരീക്ഷത്തെ അത് കലുഷിതമാക്കിയെന്നും പോള്‍ തേലക്കാട്ട് വിമര്‍ശിച്ചു.