കാസർകോട് യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ച് ഫ്രട്ടേണിറ്റി

സംഘപരിവാറിനെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് പരാമർശിച്ച സെൻട്രൽ യൂണിവേഴ്സിറ്റി കേരള അദ്ധ്യാപകൻ ഡോ.ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ അന്വേഷണം പ്രഖ്യാപിച്ച കാസർകോട് സർവകലാശാല നടപടിക്കെതിരെ ഫ്രറ്റേണിറ്റി

Update: 2021-04-22 08:19 GMT
Editor : rishad
Advertising

സംഘപരിവാറിനെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് പരാമർശിച്ച സെൻട്രൽ യൂണിവേഴ്സിറ്റി കേരള അദ്ധ്യാപകൻ ഡോ.ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ അന്വേഷണം പ്രഖ്യാപിച്ച കാസർകോട് സർവകലാശാല നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ചു. അക്കാദമിക സ്ഥാപനങ്ങളെ സംഘ്പരിവാർ ഇടങ്ങളാക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗം വസീം ആർ.എസ് പറഞ്ഞു. മത ന്യൂനപക്ഷ, ദലിത് ആദിവാസി സമൂഹങ്ങൾക്കെതിരെയും വംശീയ വെറി പ്രചരിപ്പിക്കുന്ന സംഘ്പരിവാർ സംഘടനകൾ ഫാസിസ്റ്റുകൾ തന്നെയാണെന്നും വസീം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. 

Tags:    

Editor - rishad

contributor

Similar News