ബില്ലടച്ചില്ലെങ്കിൽ കറൻറ് കട്ട് ചെയ്യുമെന്ന് സന്ദേശം, ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ പണം പോകും; കെ.എസ്.ഇ.ബിയുടെ പേരിൽ തട്ടിപ്പ്

ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് തട്ടിപ്പ് മെസേജുകൾ ഫോണിലെത്തുക, തിരിച്ചു വിളിച്ചാൽ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തും

Update: 2022-08-06 04:53 GMT
Advertising

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരിൽ ഉപഭോക്താക്കള്‍ക്ക് വ്യാപകമായി വ്യാജസന്ദേശങ്ങള്‍ വരുന്നതായി പരാതി. ബില്ലടക്കാത്തതിനാല്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്ന തരത്തിലാണ് ഫോണില്‍ സന്ദേശം വരുന്നത്. പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് തട്ടിപ്പ് മെസേജുകള്‍ ഫോണിലെത്തുക. കുടിശികയടക്കാത്തതിനാല്‍ വൈദ്യുതി ഇന്ന് രാത്രി വിച്ഛേദിക്കുമെന്നാണ് സന്ദേശം. മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചാല്‍ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തും. തട്ടിപ്പിനെപ്പറ്റി അറിയാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 

വ്യാജ സന്ദേശം സംബന്ധിച്ച് കെ.എസ്.ഇ.ബി നേരത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. സൈബര്‍സെല്‍ അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയില്ല. അതേസമയം, കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടക്കേണ്ട തുക തുടങ്ങിയ വിവരങ്ങളുണ്ടാകുമെന്നും അതിനാല്‍ തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News