കനത്തമഴ; കണ്ണൂർ, കോട്ടയം ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു

Update: 2023-07-06 13:58 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ,കോട്ടയം ജില്ലകളിലെ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർമാര്‍ അറിയിച്ചു.

അങ്കണനവാടി,ഐ.സി.എസ്.ഇ,സി.ബി.എസ്.ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവക്കും അവധി ബാധകമാണ്. അതേസമയം, നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് കണ്ണൂര്‍ ജില്ലാ  കലക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കോട്ടയം ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

Full View

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുകയാണ്. വടക്കൻ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ പെയ്തത്. കണ്ണൂരും കാസ‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ വയനാട് വരെ ഓറഞ്ച് അലർട്ട് ആണ്. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്.

കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളും നദീതീര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മയ്യഴി, വയനാട് കല്ലൂർ പുഴ, കാരശേരി ചെറുപുഴ, പാലക്കാട് ഗായത്രിപ്പുഴ എന്നിവ കരകവിഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News