ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ
കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്.
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 29 പൈസ വീതമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97 രൂപ 85 പൈസയും ഡീസലിനും 91 രൂപ 74 പൈസയുമായി. കോഴിക്കോട് പെട്രോളിന് 96.02 രൂപയും ഡീസലിന് 91 രൂപ 65 പൈസയുമായി. 39 ദിവസത്തിനിടെ 23ാം തവണയാണ് വില കൂട്ടുന്നത്.
അതേസമയം, ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. എം.പിമാര്‍ എം.എല്‍.എമാര്‍ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തിരുവനന്തപുരത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് തിരുവല്ലയിലും കെ.പി.സി.സി അധ്യക്ഷൻ കണ്ണൂരിലും പ്രതിഷേധത്തിന് നേതൃത്വം നൽകും.