ഇന്ധന വില കൂട്ടി: എണ്ണക്കമ്പനികൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആർടിസി
Update: 2022-03-18 09:54 GMT
ബൾക്ക് പർച്ചേഴ്‌സ് ഇന്ധന വില കൂട്ടിയ എണ്ണക്കമ്പനികൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. രണ്ടു തവണയായി 28 രൂപയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള എണ്ണക്കമ്പനികൾ ഡീസലിന് കൂട്ടിയത്. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെഎസ്ആർടിസിയെ എണ്ണക്കമ്പനികളുടെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആർടിസി. ഫെബ്രുവരിയിൽ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തിൽ കൂടുതൽ ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നവർക്കാണ് കേന്ദ്ര സർക്കാർ ഈ വിലവർധന ഏർപ്പെടുത്തിയിരിക്കുന്നത്.
Fuel price hike: KSRTC in high court against oil companies