രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 95 രൂപ കടന്ന് പെട്രോള്‍ വില
ഒരുവര്‍ഷം കൊണ്ട് രാജ്യത്ത് 20 രൂപയിലധികമാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നത്തെ വില.. കൊച്ചിയിൽ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.53 രൂപയും ഡീസലിന് 88.71 രൂപയുമായാണ് കൂടിയത്.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധനവില വര്‍ധിച്ചത്. ഇതോടെയാണ് കേരളത്തിലെ പെട്രോള്‍ വില 95 രൂപ കടന്നത്. തിരുവനന്തപുരത്താണ് പെട്രോള്‍ വില 95 രൂപയ്ക്ക് പുറത്ത് കടന്നത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവില വീണ്ടും അനിയന്ത്രിതമായി ഉയര്‍ന്നു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 71 രൂപയായിരുന്നു കേരളത്തിലെ പെട്രോള്‍ വില. ഒരുവര്‍ഷം കൊണ്ട് രാജ്യത്ത് 20 രൂപയിലധികമാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്.