കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ; കോടതിയുടെ അനുമതിയോടെ അന്വേഷണത്തിനു നീക്കം

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്

Update: 2024-11-02 07:56 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. തെളിവ് പരിശോധിച്ച ശേഷം കോടതിയെ സമീപിക്കുമെന്നും കോടതിയുടെ അനുമതിയോടെ അന്വേഷണം തുടരുമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ അറിയിച്ചു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കുഴൽപ്പണ ഇടപാടുകാരനായ ധർമരാജൻ പൊലീസിനു നൽകിയ മൊഴി പുറത്തുവന്നിരിക്കുകയാണ്.

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിൽ കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം. ഇതിനായി വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശിന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തലവന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

കൊടകരയിലെ കുഴലിന്റെ അറ്റം കണ്ടെത്താൻ വീണ്ടും തയ്യാറെടുക്കുന്ന പൊലീസിന് മുൻപിൽ ആകെയുള്ള വഴി ബിജെപി മുൻ തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശാണ്. വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കാൻ സതീശ് തയാറായാൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി വിചാരണക്കോടതിയായ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ നൽകും. ഈ മാസം 13ന് വോട്ടെടുപ്പായതിനാൽ അടിയന്തര പ്രാധാന്യത്തോടെ സതീശിന്റെ മൊഴി രേഖപ്പെടുത്തുക എന്നുള്ളതാണ് ആദ്യ പൊലീസ് നീക്കം.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്. കേസിൽ തുടരന്വേഷണത്തിന് നിയമസാധുതയുണ്ടെന്നും കോടതിയുടെ അനുമതിയോടെ അന്വേഷണം തുടരുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇഡി അന്വേഷണം എവിടെയും എത്തിയില്ലെന്ന കാര്യവും കോടതിയെ അറിയിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Summary: Special Public Prosecutor Advocate NK Unnikrishnan says that further investigation in the Kodakara hawala case is legal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News