പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്; വിജയരാഘവനോട് സുകുമാരന്‍ നായര്‍

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിനോട് എതിർപ്പുള്ളതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

Update: 2021-05-07 12:02 GMT
Editor : Shaheer | By : Web Desk
Advertising

സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻറെ വിമർശനത്തിന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിജയരാഘവൻറെ പ്രതികരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് സുകുമാരൻ നായർ പ്രതികരിച്ചു.

സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവൻ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിനോട് എതിർപ്പുള്ളത്. എൻഎസ്എസിനെ അപകീർത്തിപ്പെടുത്തുന്നതാണ് വിജയരാഘവന്റെ പ്രസ്താവന. സർക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിനു മുൻപ് തന്നെ ആകാമായിരുന്നു. അതിനുള്ള ആർജവം എൻഎസ്എസിനുണ്ടെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

പിണറായി സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയിൽ എൻഎസ്എസ് പങ്കുചേർന്നെന്നായിരുന്നു എ വിജയരാഘവന്റെ വിമർശനം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇതിനായി പ്രസ്താവനകളിറക്കിയെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ വിജയരാഘവൻ ആരോപിച്ചു. കേരളത്തിലെ ജയം ഇന്ത്യയിലെ മതനിരപേക്ഷ ചേരിക്ക് കരുത്തുപകരുമെന്നും ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News