കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്; പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു
പ്രതികളിലൊരാൾ ഭാര്യയെയും കുട്ടികളെയും കൂട്ടിയാണ് കഞ്ചാവ് വാങ്ങാന്‍ പോയത്
തിരുവനന്തപുരം: കണ്ണേറ്റ്മുക്കിൽ കഞ്ചാവ് കടത്തിയത് കുട്ടികളെ മറയാക്കി. പ്രതികൾക്ക് എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കും. ഇത് സംബന്ധിച്ച് എക്സൈസ് കോടതിയിൽ റിപ്പോർട്ട് നൽകും.
പ്രതികളിൽ ഒരാളായ വിഷ്ണു ഭാര്യയെയും മൂന്നു കുട്ടികളെയും കൂട്ടിയാണ് കഞ്ചാവ് വാങ്ങാൻ പോയത്. സ്ത്രീയെയും കുട്ടികളെയും കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചു.
പ്രതികള്‍ കഞ്ചാവ് വാങ്ങിയത് ഒഡീഷയില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഉൾപ്പെടെയുള്ളരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കണ്ണേറ്റ് മുക്കില്‍ നിന്നാണ് തൊണ്ണൂറു കിലോയിലധികം കഞ്ചാവ് പിടിച്ചത്. നാല് പ്രതികളും പിടിയിലായി.
പ്രതികളെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്. പ്രതികള്‍ കഞ്ചാവ് വാങ്ങിയത് ഒഡീഷയിലെ ഗോപാല്‍പൂരില്‍ നിന്നാണ്. പ്രതികളായ മുന്‍ എസ്.എഫ് ഐ പ്രവര്‍ത്തകന്‍ അഖില്‍, രതീഷ്, വിഷ്ണു, രതീഷ്. എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിക്കും.