കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ മാലിന്യം റോഡരികിൽ; നടപടിയെടുത്തത് കളമശ്ശേരി നഗരസഭ

ക്ലീൻ ആൻഡ് സേഫ് എന്ന ഏജൻസിയാണ് റോഡരികിൽ മാലിന്യം തള്ളിയത്

Update: 2023-07-12 15:58 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ മാലിന്യം റോഡരികിൽ. കളമശ്ശേരി സിപോർട്ട് എയർപോർട്ട് റോഡിലാണ് മാലിന്യം തള്ളിയത്. ക്ലീൻ ആൻഡ് സേഫ് എന്ന ഏജൻസിയാണ് റോഡരികിൽ മാലിന്യം തള്ളിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിന്ന് മാലിന്യം എടുക്കാൻ കരാർ എടുത്ത ഏജൻസിയാണ് ക്ലീൻ അൻഡ് സേഫ് ഹോട്ടലുകളും ഏജൻസിയും തമ്മിലുള്ള കരാർ രേഖകൾ മീഡിയവണിന് ലഭിച്ചു. 

സംഭവത്തിൽ കൊച്ചിയിലെ ഏഴ് ആഡംബര ഹോട്ടലുകൾക്ക് കളമശേരി നഗരസഭാ നോട്ടീസ് നൽകിയിട്ടുണ്ട്. മാലിന്യം ഏജൻസികൾ ഏറ്റെടുത്തതാണെന്നാണ് ഹോട്ടലുകൾ നഗരസഭക്ക് നൽകിയ മറുപടി. ഏജൻസികൾക്ക് പണം നൽകിയതിന്റെ ബില്ലും ഹോട്ടലുകൾ നഗരസഭയ്ക്ക് കൈമാറി. 

രണ്ടുദിവസങ്ങൾക്ക് മുൻപാണ് കളമശേരിയിലെ റോഡരികിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് കളമശേരി നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിലെ മാലിന്യമാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയപ്പോഴാണ് ഏജൻസിയുടെ ഇടപെടൽ വ്യക്തമായത്. 

മാലിന്യം ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്നതിനായി ഏജൻസികളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ഏജൻസികൾ എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് അറിയില്ലെന്നും ഹോട്ടലുകൾ വിശദീകരിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ മാലിന്യം തള്ളിയ കാര്യത്തിൽ വ്യക്തത വരൂ എന്ന് നഗരസഭാ അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News