വന്ദേഭാരതിലേത് വാതക ചോർച്ചയല്ല; അഗ്നി രക്ഷാവാതകമാണ് പുറത്ത് വന്നതെന്ന് റെയിൽവെ
ട്രെയിനിനകത്ത് ആരെങ്കിലും പുക വലിച്ചതാക്കാം വാതകം പുറത്ത് വരാൻ കാരണമെന്ന് റയിൽവെ വിശദീകരിച്ചു
കൊച്ചി: വന്ദേഭാരതിലേത് എ.സിയിൽ നിന്നുള്ള വാതക ചോർച്ചയല്ലെന്ന് റെയിൽ വെ. പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാ വാതകമാണ് പുറത്ത് വന്നത്. ട്രെയിനിനകത്ത് ആരെങ്കിലും പുക വലിച്ചതാക്കാം വാതകം പുറത്ത് വരാൻ കാരണമെന്ന് റയിൽവെ വിശദീകരിച്ചു. എന്നാൽ പുകവലിച്ചയാളെ കണ്ടെത്താനായില്ല. റെയിൽവെ അന്വേഷണമാരംഭിച്ചു.
രാവിലെ ന്ദേഭാരതിലെ എ.സി കോച്ചിൽ വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു. തിരുവനന്തപുരം കാസർകോട് വന്ദേഭാരതിലാണ് വാതക ചോർച്ച കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
C5 എ.സി കോച്ചില്‍ നിന്നാണ് ചോർച്ച കണ്ടെത്തിയത്. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് എ.സി കോച്ചില്‍ നിന്ന് പുക ഉയരുന്നതായി യാത്രക്കാര്‍ ശ്രദ്ധിച്ചത്.എ.സിയില്‍ നിന്ന് വാതകം ചോര്‍ന്നതാണ് എന്നതായിരുന്നു പ്രാഥമിക നിഗമനം. പരിശോധനകൾക്കൊടുവിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചിരുന്നു.