ജന്റർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല; തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നു: വി. ശിവൻകുട്ടി

സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിഷേധം ആലോചിക്കുന്നവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് ശിവൻകുട്ടി പറഞ്ഞു.

Update: 2022-08-13 05:56 GMT
Advertising

തിരുവനന്തപുരം: ജന്റർ ന്യൂട്രൽ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേൽപ്പിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തുല്യതാ യൂണിഫോം വിഷയത്തിൽ സർക്കാറിന് ഒരു നിർബന്ധവും ഇല്ല. ഈ വിഷയത്തിൽ സർക്കാർ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതിഷേധം ആലോചിക്കുന്നവർ ഒന്നുകൂടി ആലോചിക്കണം. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.

ജെന്റർ ന്യൂട്രൽ യൂണിഫോം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും സർക്കാർ നിലപാട് വ്യക്തമാക്കിയത്.

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു

Posted by MediaoneTV on Friday, August 12, 2022
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News