മലയാളി ഡാ..‘ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്’ അത്ഭുതപ്പെട്ട് ജർമൻ സ്വദേശിനി

ജർമൻ ഭാഷയിലേക്ക് ആ പോസ്റ്റ് വിവർത്തനം ചെയ്ത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്തപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസനീയവുമായ വാർത്തയായെന്ന് ഡോ.മുഹമ്മദ് അഷ്റഫ്

Update: 2024-08-01 07:17 GMT
Advertising

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തവും മലയാളികൾ ഒത്തൊരുമ​യോടെ നടത്തുന്ന രക്ഷാപ്രവർത്തനവുമാണ് വേദനകൾക്കിടയിലും ചർച്ച.​ തകർന്നുപോയ മനുഷ്യരെ ചേർത്തുപിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മലയാളികളുടെ  ദുരിതാശ്വാസ സഹായങ്ങൾ വയനാട്ടി​ലേക്ക് ഒഴുകുകയാണ്. മഴയും കോടയും വകവെക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർ​പ്പെട്ട ആയിരങ്ങളാണ് ​മുണ്ടക്കൈയിലും ചൂരൽമലയിലുമുള്ളത്.

‘ദുരന്തത്തിലകപ്പെട്ട ചെറിയകുട്ടികൾക്ക് മുലപ്പാൽ ആവശ്യ​മുണ്ടെങ്കിൽ അറിയിക്കണെ എന്റെ വൈഫ് റെഡിയാണ്’ എന്ന ​പൊതുപ്രവർത്തകന്റെ സ​​​ന്ദേശം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ പോസ്റ്റ്  ജർമൻഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജർമനിയിലെ കൂട്ടുകാർക്ക് കാണിച്ചുകൊടുത്തപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസ്നീയവുമായ വാർത്തയായെന്ന് സ്​പോർ്ടസ് ജേർണലിസ്റ്റും ജർമനിയിൽ കായിക പരിശീലകനുമായ ഡോ.മുഹമ്മദ് അഷ്റഫ്.  ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്... എന്നായിരുന്നു എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയ ചോദിച്ചതെന്നും മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇതു ഞാൻ ജർമൻ ഭാഷയിലാക്കി

എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസ്നീയവും ആയ വാർത്തയായി 🌹

ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്..!

എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയയുടെ ചോദ്യം

അങ്ങനെ അവരും അറിഞ്ഞു മലയാളി ആരാണെന്ന് 💕

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News