സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 38,480 രൂപ
മാർച്ച് 30ന് പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായിരുന്നു
Update: 2022-04-01 10:32 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 360 രൂപ കൂടി 38,480 രൂപയാണായത്. ഗ്രാമിന് 45 രൂപ കൂടി, 4810 രൂപയുമായി. മാർച്ച് 30ന് പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയുമായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും ചൊവ്വാഴ്ച 20 രൂപയുമായിരുന്നു കുറവുണ്ടായിരുന്നത്. മാർച്ചിൽ പവന് 760 രൂപയുടെ വർധനയാണുണ്ടായത്.
മാർച്ച് ഒമ്പതിന് ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായിരുന്നത്. ഗ്രാമിന് 4670 രൂപയും പവന് 37360 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.
Gold prices rise again in the Kerala