സ്വർണ വിലയിൽ വൻവർധന; പവന് 44160 രൂപ
വ്യാഴാഴ്ച രേഖപ്പെടുത്തിയ മാസത്തിലെ ഉയർന്ന നിലവാരമായ 43,200 രൂപ തന്നെയാണ് വെള്ളിയാഴ്ചയിലെയും സ്വർണ വില
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍വര്‍ധന. പവന് 1120 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഒരു പവന് 44160 രൂപയാണ് വില. ഗ്രാമിന് 5540 രൂപയും. മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില.
വ്യാഴാഴ്ച രേഖപ്പെടുത്തിയ മാസത്തിലെ ഉയർന്ന നിലവാരമായ 43,200 രൂപ തന്നെയാണ് വെള്ളിയാഴ്ചയിലെയും സ്വർണ വില. പവന് 280 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച സ്വർണ വില 43,200 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 35 രൂപയും വര്‍ധിച്ച് 5,400 രൂപയിലാണ് സ്വര്‍ണ വില. എട്ട് ദിവസം കൊണ്ട് സ്വർണ വിലയിൽ 1,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. ഒക്ടോബർ മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങിയ വർധനവ് 44160 രൂപ നിലവാരത്തിലാണ് എത്തി നിൽക്കുന്നത്.
ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വർണ വില. 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്.