സ്വര്‍ണക്കടത്ത് കേസ്; കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ എന്‍.ഐ.എ നീക്കം
മുപ്പത്തിഅഞ്ചാം പ്രതി മന്‍സൂറിനെ മാപ്പുസാക്ഷിയാക്കാന്‍ എൻ.ഐ.എ കോടതിയിൽ അപേക്ഷ നല്‍കി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ എൻഐഎ നീക്കം. മുപ്പത്തി അഞ്ചാം പ്രതി മന്‍സൂറിനെ മാപ്പ് സാക്ഷിയാകാന്‍ എൻഐഎ കോടതിയിൽ അപേക്ഷ നല്‍കി.
എന്‍ ഐ എ കോടതി 16നു അപേക്ഷ പരിഗണിക്കും.കേസിൽ സന്ദീപ് ഉള്‍പ്പെടെ 5 പേരെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
നേരത്തേ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ തെളിവുകള്‍ സംബന്ധിച്ച് എന്‍ ഐ എ കോടതി സംശയം ഉന്നയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിൽ ഈ വകുപ്പുകള്‍ ഏത് സാഹചര്യത്തിലാണ് ചുമത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. 32 പേരെ തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ 10 പേര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.