സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
ഷാഫി പമ്പിൽ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്
Update: 2022-06-28 04:48 GMT
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് നിയമസഭയിൽ അടിയന്തര നോട്ടീസ്. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാൻ നീക്കം നടന്നു. വിജിലൻസ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
ബഫർ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ ഇന്ന് സഭയിൽ വരും. അതിനിടെ പ്രതിപക്ഷ എം.എൽ.എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എം.എൽ.എമാർ സഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയിൽ പറയുന്നു.