കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്
Update: 2023-03-10 08:18 GMT


കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്. അബൂദബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി മിർഷാദ് 965 ഗ്രാം സ്വർണ മിശ്രിതവും ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സഹീദ് 1174 ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്താൻ ശ്രമിച്ചത്.
ഇരുവരും സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. വിമാനയാത്ര ടിക്കറ്റിന് പുറമെ 30,000 രൂപ സഹീദിനും 50,000 രൂപ മിർഷാദിനും സ്വർണക്കടത്ത് സംഘം വാഗ്ദാനം ചെയ്തതായും കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തി.