കായംകുളം ഗവ. ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി
മര്‍ദനത്തിനിടെ ആശുപത്രി ഉപകരണങ്ങളും ഇവര്‍ തകര്‍ത്തു.
Update: 2022-09-10 01:01 GMT
കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. ആശുപത്രിക്ക് പുറത്ത് വച്ചുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ കുട്ടികളുടെ വാർഡിലേക്ക് ഓടിക്കയറുകയും പിന്നാലെ എത്തിയ ഒരു സംഘം ഇയാളെ മര്‍ദിക്കുകയും ചെയ്തു.
വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആശുപത്രിക്ക് പുറത്തുവച്ചുള്ള സംഘര്‍ഷം വലുതായപ്പോള്‍ ഇവരില്‍ ഒരാള്‍ ആശുപത്രിക്കകത്തേക്ക് ഓടിക്കയറി.
കുട്ടികളുടെ വാര്‍ഡിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. മറ്റുള്ളവര്‍ പിന്നാലെയെത്തി ഇയാളെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ ആശുപത്രി ഉപകരണങ്ങളും ഇവര്‍ തകര്‍ത്തു. കസേരയും മറ്റുപകരണങ്ങളുമാണ് ഗുണ്ടാസംഘങ്ങള്‍ തല്ലിത്തകര്‍ത്തത്.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.