യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സർക്കാർ

സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.

Update: 2023-03-09 13:09 GMT

church dispute

Advertising

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകി. സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.

ഏറെക്കാലമായി നിലനിൽക്കുന്നതാണ് യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തുന്നത്.

Full View

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News