ഒഴിവുകളുടെ കണക്കുകളില്ലെന്ന് സർക്കാർ: കുട്ടികളെ കാത്ത് അധ്യാപകരില്ലാത്ത ക്ലാസ് മുറികൾ

കണക്കുകൾ ശേഖരിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

Update: 2022-05-31 06:41 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: അധ്യയനം നാളെ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ  ഒഴിവുകൾ സംബന്ധിച്ച കൃത്യമായ കണക്കുകളില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും തുറന്ന് സമ്മതിച്ചു. പി.എസ്.സി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഒഴിവുകൾ നികത്താമെന്ന നിലപാടിലാണ് സർക്കാർ.

സംസ്ഥാനത്ത് അധ്യാപകരില്ലാത്ത സ്‌കൂളുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. നേരത്തെ ആറായിരത്തോളം അധ്യാപകരെ നിയമിച്ചെന്നാണ് സർക്കാർ അവകാശവാദം. കഴിഞ്ഞ ദിവസങ്ങളിലായി 353 പുതിയ അധ്യാപകരെ കൂടി നിയമിച്ചു. എന്നിട്ടും പൊതുവിദ്യാലയങ്ങളിലടക്കം ആറായിരത്തിലേറെ അധ്യപക ഒഴിവുണ്ട്. അധ്യാപകരുടെ കുറവ് ഉണ്ടെന്ന് സർക്കാർ സമ്മതിച്ചു. പക്ഷേ ഒഴിവുകൾ സംബന്ധിച്ച കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല.

എത്ര ഒഴിവുണ്ടെന്ന് കണക്കെടുക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിലവിലുള്ള തസ്തികകൾക്ക് പുറമേ കഴിഞ്ഞ രണ്ട് വർഷവും വിദ്യാർഥികളുടെ വർധനവിന് ആനുപതികമായി സർക്കാർ വിദ്യാലയങ്ങളിൽ തസ്തിക കൂട്ടിയിട്ടില്ല. ഇതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സാമ്പത്തിക ബാധ്യതയാണ് പുതിയ സ്ഥിരം നിയമനങ്ങൾക്ക് സർക്കാർ മടിക്കുന്നതിനുള്ള കാരണം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News