കെ-ഫോൺ ഇന്റർനെറ്റ്‌ കണക്ഷൻ വേഗത്തിൽ വീടുകളിലേക്ക് എത്തിക്കാൻ സർക്കാർ തീരുമാനം

ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തിലെ 500 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കും

Update: 2022-05-09 01:18 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കെ-ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേഗത്തില്‍ വീടുകളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തിലെ 500 വീതം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ദിവസം ഒന്നര ജിബി ഡാറ്റയാണ് ഒരു വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുക

ഇന്റർനെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി ബജറ്റില്‍ പ്രഖ്യാപിച്ച പിന്നാലെയാണ് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെ-ഫോൺ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, കെ-റെയിലിനൊപ്പം കെ-ഫോണ്‍ പ്രചാരണത്തില്‍ സജീവമാക്കും.

പദ്ധതിയുടെ ആദ്യഘട്ടം ഉടനെ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി. സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും. ഇൗ പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും. 

സേവന ദാതാക്കളെ കണ്ടെത്തുന്നതിനായി മൂന്ന് വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് സർക്കാർ ടെൻഡർ വിളിക്കും. ഒരു ജില്ലയിൽ ഒരു ദാതാവിനെ കണ്ടെത്താനാണ് നിലവിൽ ശ്രമിക്കുന്നത്. പതിനാല് ജില്ലകളിലായി പദ്ധതിയുടെ 61.38 ശതമാനം പൂര്ത്തിയായി. 30000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 17891 എണ്ണത്തില്‍ കണക്ഷന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നെറ്റുവര്‍ക്ക് ഓപ്പറേഷന്‍ സെന്‍റര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തത് കൊണ്ട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ-ഫോണ്‍ ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. 

Summary-Government decides to speed up K-phone internet connection to homes

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News